Sunday, May 19, 2024
spot_img

കെ-റെയിൽ പദ്ധതി ; മലപ്പുറത്ത് താമര സമരവുമായി നാട്ടുകാർ ;ബിജെപിയുടെ കെ-റെയിൽ വിരുദ്ധ പദയാത്രയ്‌ക്ക് ആവേശകരമായ സ്വീകരണം

മലപ്പുറം: തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ തികച്ചും വേറിട്ട പ്രതിഷേധം. ജനങ്ങൾ പാടത്ത് താമരപ്പൂവുമായാണ് കെ-റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നത്. പദ്ധതിയിൽ നിന്നും നാടിനെ സംരക്ഷിക്കുമെന്ന് കർഷകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താമരപ്പാടങ്ങൾ ധാരാളമുള്ളതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ മേഖലയാണിത്. താമര കർഷകരും നാട്ടുകാരും ചേർന്നാണ് പ്രതിഷേധം നടത്തിയത്.കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്ന പദ്ധതിയാണ് കെ-റെയിൽ. താമരക്കായൽ സംരക്ഷിക്കണമെന്നും ഇവിടെ കെ-റെയിൽ വരാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം ബിജെപിയുടെ കെ-റെയിൽ വിരുദ്ധ പദയാത്രയ്‌ക്ക് ആവേശകരമായ സ്വീകരണമാണ് മലപ്പുറത്ത് നിന്നും ലഭിച്ചത്. ഇന്നലെയാണ് ഇവിടെ പദയാത്ര അവസാനിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്താണ് പദയാത്ര നയിച്ചത്.

Related Articles

Latest Articles