Thursday, January 1, 2026

പതിനേഴുകാരനെ പീഡിപ്പിച്ചു; ജയില്‍ ജീവനക്കാരന്‍ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ (Jail) ജീവനക്കാരന്‍ പിടിയിൽ. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസി.പ്രിസണ്‍ ഓഫീസര്‍ ആവള സ്വദേശി ഭഗവതി കോട്ടയില്‍ ബി ആര്‍ സുനീഷിനെയാണ്​ (40) കസബ പൊലീസ്​ അറസ്റ്റുചെയ്തത്​.

പ്രതിക്കെതിരെ നിലവില്‍ അഞ്ച് കേസുകളുണ്ട്. മലപ്പുറം സ്വദേശിയായ പതിനേഴുകാരനെ കോഴിക്കോട് നഗരത്തില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചത്. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി മുറിയെടുത്താണ് സുനീഷ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പൊലീസ്​ എന്ന്​ പരിചയപ്പെടുത്തിയാണ്​ ലോഡ്​ജില്‍ മുറിയെടുത്തത്​. തുടര്‍ന്ന്​ കുട്ടിയെ എത്തിച്ച്‌​ പീഡിപ്പിക്കുകയായിരുന്നു. നേരത്തെ കോഴിക്കോട്​ ജില്ലാ ജയിലിലും ഇയാള്‍ ജോലിചെയ്തിട്ടുണ്ട്​.

Related Articles

Latest Articles