Monday, December 22, 2025

സ്വകാര്യ ബസ് തട്ടി അപകടം;നാല് വയസുകാരന് ദാരുണാന്ത്യം,അമ്മയ്ക്ക് നിസ്സാര പരിക്ക്

കാസർഗോഡ് :ചെർക്കളയിൽ സ്വകാര്യ ബസ് തട്ടിയുണ്ടായ അപകടത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം.സീതാംഗോളി മുഗു റോഡിലെ ആഷിക് ആണ് മരിച്ചത്. ഉച്ചയോടെ ആണ് സംഭവം നടന്നത്.

സ്വകാര്യ ബസ് സ്റ്റാൻഡിൽ അച്ഛനമ്മമാർക്കൊപ്പം നിൽക്കുമ്പോഴായിരുന്നു അപകടം. അമ്മയ്ക്ക് നിസ്സാര പരിക്കേറ്റു. കാസർഗോഡ് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസ് തട്ടിയാണ് അപകടമുണ്ടായത്.

Related Articles

Latest Articles