Monday, May 6, 2024
spot_img

സിപിഎമ്മിനും തൻ കുഞ്ഞ് പൊൻകുഞ്ഞ്!! സജിചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരുകി കയറ്റുന്നതിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ;സജിചെറിയാനെ വിശുദ്ധനാക്കിയത് പിണറായിപോലീസിന്റെ കണ്ണടച്ചുള്ള അന്വേഷണം!!

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള പിണറായി സർക്കാർ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായെന്നും ഭരണഘടനയെ തള്ളി പറഞ്ഞതിനും ഭരണഘടനാ ശിൽപ്പികളെ അധിക്ഷേപിച്ചതിനാലുമാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായതെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് സജി ചെറിയാൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ അവഹേളിച്ചാൽ ശിക്ഷ ആറുമാസത്തേക്ക് മാത്രമാണോയെന്ന് മുഖ്യമന്ത്രി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘‘പുതുവർഷ പുലരിയിൽ സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. പ്രകോപനകരമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിന് സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും. നിയമപരമായും രാഷ്ട്രീയമായും ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും’’– അദ്ദേഹം പറഞ്ഞു .

Related Articles

Latest Articles