Sunday, November 29, 2026

മലപ്പുറത്ത് പാലത്തിൽ നിന്നും സ്വകാര്യ ബസ് മറിഞ്ഞ് അപകടം: നിരവധി പേർക്ക്‌ പരിക്ക്‌

മലപ്പുറം: താനൂർ ദേവദാർ പാലത്തിനു സമീപം ബസ്‌ മറിഞ്ഞു നിവധി പേർക്ക്‌ പരിക്കേറ്റതായി റിപ്പോർട്ട്. തിരൂരിൽ നിന്നും താനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തോളം പേർക്ക് പരിക്കേറ്റതായി സൂചന. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ദേവദാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് അതിവേഗത്തില്‍ താഴേക്ക് വരുമ്പോള്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണംവിട്ടാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

  • കൂടുതൽ വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് ഇതേ പാലത്തില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറിഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്.
അന്ന് ആ അപകടം കാരണം വഴി തിരിച്ചു വിട്ട ടാങ്കര്‍ ലോറി റോഡ് സൈഡിലെ ബാരിക്കേഡില്‍ ഇടിച്ച് പെട്രോള്‍ ചോര്‍ച്ച ഉണ്ടായി തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായതും താനൂരില്‍ തന്നെയാണ്.

Related Articles

Latest Articles