തൃശ്ശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ ചാർജ് വർധനവിനായി അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ബസ് ചാര്‍ജ് മിനിമം പന്ത്രണ്ട് രൂപ വേണമെന്നാണ് ആവശ്യം. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 1 രൂപയില്‍ നിന്നും മിനിമം ആറ് രൂപയെങ്കിലും ആക്കി ഉയർത്തണമെന്നാണ് ആവശ്യം.
സര്‍ക്കാര്‍ നാല് മാസമായിട്ടും നടപടി എടുത്തില്ലെന്നും, രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെന്നും ആരോപണം. ബജറ്റിൽ തങ്ങൾക്ക് യാതൊരു പരിഗണനയുമില്ലെന്നും അവര്‍ പറയുന്നു. വരും ദിവസങ്ങളിൽ മറ്റു സംഘടനകളുമായി ചേർന്ന് ചർച്ചയ്ക്കു ശേഷം സമരം എന്ന് തുടങ്ങുമെന്ന് അറിയിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കി. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും.

