Saturday, May 18, 2024
spot_img

സമാധാനം അകലെയോ? റഷ്യ-യുക്രെയ്ൻ ഉന്നതതല ചർച്ച തുർക്കിയിൽ

മോസ്കോ: റഷ്യയുടെ ആക്രമണം ഇപ്പോഴും ശക്തമായി തുടരുമ്പോൾ യുദ്ധത്തിൽ അയവുണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ലോകം. ഇതിന്റെ ഭാഗമായി റഷ്യയുടെയും യുക്രയ്‌നിന്റെയും വിദേശകാര്യ മന്ത്രിമാർ തുർക്കിയിൽ ചർച്ച നടത്തും.

യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും സെർജി ലാവ്‌റോയുമായാണ് ചർച്ച നടത്തുന്നത്. അതേസമയം ചർച്ചയിൽ വലിയ പ്രതീക്ഷയില്ലെന്നാണ് ദിമിട്രോ കുലേബയുടെ നിലപാട്.

മാത്രമല്ല ഇന്നലെ കുട്ടികളുടെ ആശുപത്രിക്കുനേരെ റഷ്യ ബോംബാക്രമണം നടത്തിയിരുന്നു. തുടർന്ന് യുക്രെയ്ൻ യുദ്ധക്കുറ്റം ആരോപിച്ചതോടെ ഉന്നതതല ചർച്ചയിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ 400,000 ആളുകൾ താമസിക്കുന്ന മരിയുപോളിൽ റഷ്യ ആക്രമണം തുടരുകയാണ്. ഇത് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്നുണ്ട്.

Related Articles

Latest Articles