തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം (Private bus strike) പിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിന്‍വലിച്ചത്. നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകള്‍ സമരം ആരംഭിച്ചത്. എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചര്‍ച്ച നടത്തിയത്.
യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. എന്നാൽ എപ്പോൾ മുതൽ നിരക്ക് വർധന നടപ്പാക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പൊന്നുംനൽകിയിട്ടില്ല.
അതേസമയം 30-ന് ചേരുന്ന ഇടതുമുന്നണിയോഗത്തിൽ നിരക്ക് വർധന എന്ന ആവശ്യം ചർച്ച ചെയ്യുമെന്നും എൽഡിഎഫിൽ തീരുമാനമുണ്ടായാൽ പിന്നെ വൈകാതെ തന്നെ ഇക്കാര്യത്തിൽ ഉത്തരവിറങ്ങുമെന്നും നേരത്തെ ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചിരുന്നു. എന്നാൽ നിരക്ക് വർധന എത്രയെന്നതിലും എപ്പോൾ നടപ്പാക്കുമെന്നതിലും വ്യക്തത വേണം എന്നാണ് ബസുടമകളുടെ നിലപാട്

