Monday, January 5, 2026

ഇന്ത്യക്ക് വീണ്ടും അഭിമാന നേട്ടം; ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ പ്രിയാ മാലികിന് സ്വര്‍ണം

ബുടാപെസ്‌റ്റ്: ലോക കേഡറ്റ് റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോൽ്പ്പിച്ചത്. ലോക റെസ്ലിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണമെഡല്‍ നേടുന്ന ആദ്യ താരമാണ് പ്രിയ.

43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. അതേസമയം 2019 ല്‍ പൂനെയിലെ ഖേലോ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണം നേടിയ പ്രിയ 2019 ല്‍ ദില്ലിയില്‍ 17-ാമത് സ്‌കൂള്‍ ഗെയിംസിലും, 2020 ല്‍ പട്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്ബ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു. ഒളിമ്പിക്‌സിൽ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ മീരഭായ് ചാനു വെള്ളിമെഡല്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് പ്രിയ മാലിക്കിന്റെ ഈ ചരിത്രനേട്ടം എന്നത് ഇന്ത്യക്കാര്‍ക്ക് ഇരട്ടി മധുരം സമ്മാനിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles