Celebrity

‘മിഥുന’ത്തിന് ശേഷം പ്രിയദര്‍ശനും ഉർവശിയും ഒന്നിയ്ക്കുന്നു; ‘അപ്പാത’ യിലൂടെ ആശംസയുമായി ആരാധകര്‍

മോഹൻലാൽ നായകനായി എത്തിയ മിഥുനം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉർവശിയും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. ‘അപ്പാത’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉര്‍വശിയുടെ 700മത്തെ ചിത്രം കൂടിയാണിത്.

“മിഥുന’ത്തിന് ശേഷം ഏറെ നാളുകൾക്ക് ശേഷം നടന്ന ഒത്തുചേരൽ! വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പാത്ത’യിൽ വീണ്ടും ഒന്നിക്കുന്നു! ഉർവ്വശിയുടെ 700-ാം ചിത്രം കൂടിയാണ് അത്,” എന്നാണ് പ്രിയദർശൻ ഉർവശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കുറിച്ചത്. 1993ലാണ് മോഹൻലാൽ– പ്രിയദർശൻ കൂട്ടുകെട്ടിൽ മിഥുനം പുറത്തിറങ്ങിയത്. ഇന്നും മലയാളികളുടെ പ്രിയ സിനിമകളിൽ ഒന്ന് തന്നെയാണ് ഈ ചലച്ചിത്രം.

അതേസമയം, ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് പ്രിയദർശന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഡിസംബർ 2ന് തിയറ്ററുകളിൽ എത്തും. സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാറിന്‍റെ തിയറ്റര്‍ റിലീസ് യാഥാര്‍ഥ്യമായത്. ഒടിടിയിലേക്ക് വിടാനായിരുന്നു തീരുമാനമെങ്കിലും മന്ത്രി സജി ചെറിയാന് ഉൾപ്പടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തിയറ്റർ റിലീസ് പ്രഖ്യാപിക്കുക ആയിരുന്നു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

Meera Hari

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

7 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

8 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

8 hours ago