Sunday, October 4, 2026

‘റോഡിന്റെ ശോചനീയാവസ്ഥയുൾപ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; തിരൂരില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

മലപ്പുറം:തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാൻ തീരുമാനം. റോഡിന്റെ തകർച്ചയുൾപ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരൂര്‍ താലൂക്ക് ബസ് തൊഴിലാളി യൂണിൻ സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലങ്കില്‍ മാര്‍ച്ച് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് കാണിക്കുന്ന മോശം സമീപനത്തില്‍ മാറ്റം വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Related Articles

Latest Articles