Saturday, May 11, 2024
spot_img

മലയാളത്തിന്റെ അഭിമാനനിമിഷം;പ്രൊഫ.കെ ജി സുരേഷ്,ദേശീയ ജേർണലിസം സർവകലാശാല വൈസ് ചാൻസലർ

ഭോപ്പാൽ:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ.ഐ.എം.സി) മുൻ ഡയറക്ടർ ജനറലും മലയാളിയുമായ പ്രൊഫ.കെ. ജി സുരേഷിനെ ,മധ്യപ്രദേശിലെ മഖൻലാൽ ചതുർവേദി ദേശീയ സർവകലാശാലയുടെ വൈസ് ചാൻസലർ ആയി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിയമിച്ചു.

രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും അധ്യാപകനുമായ പ്രൊഫ.സുരേഷ്, ദൂരദർശൻ ന്യൂസിൽ സീനിയർ കൺസൾട്ടിംഗ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിലെ എഡിറ്റോറിയൽ കൺസൾട്ടന്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ ചീഫ് പൊളിറ്റിക്കൽ കറസ്പോണ്ടൻറ് ,ഡാൽമിയ ഭാരത് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഗ്രൂപ്പ് മീഡിയ ഉപദേശകൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Related Articles

Latest Articles