Sunday, April 28, 2024
spot_img

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും; അന്തിമതീരുമാനം നാളെ സര്‍വ്വകക്ഷി യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിച്ചാല്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ അന്തിമതീരുമാനമെടുക്കും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. ഇതിനോട് സര്‍ക്കാരിന് ആദ്യഘട്ടത്തില്‍ എതിര്‍പ്പായിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നാണ് സര്‍ക്കാരിന്‍റെ പുതിയ നിലപാട്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. എന്നാല്‍ ജയിച്ചുവരുന്ന എംഎല്‍എയ്ക്ക് പ്രവര്‍ത്തിക്കാന്‍ നാല് മാസം മാത്രമേ ലഭിക്കൂ എന്നതിനാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കണമെന്നാണ് പ്രധാന രാഷ്ട്രീയ കക്ഷികളുടെ ആവശ്യം.

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നാളെ ചേരുന്ന യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചാല്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും.

Related Articles

Latest Articles