Wednesday, December 31, 2025

പ്രൊഫസര്‍ ടോണി മാത്യു അന്തരിച്ചു

ശബരിഗിരി: വെണ്ണിക്കുളം ഇളപ്പുങ്കല്‍ പ്രൊഫസര്‍ ടോണി മാത്യു അന്തരിച്ചു. ബാലഗോകുലം ശബരിഗിരി ജില്ലാ രക്ഷാധികാരി ആയിരുന്നു. അദേഹത്തിന്റെ ദേഹവിയോഗത്തില്‍ ബാലഗോകുലം അഗാധമായ ദുഃഖം രേഖപ്പെടുത്തി. റാന്നി സെന്റ് തോമസ്‌ കോളേജില്‍ മലയാളം വിഭാഗത്തില്‍ അദ്ധ്യാപകനായി ദീര്‍ഘനാള്‍ സേവനം അനുഷ്ടിച്ചിരുന്നു.

കേരള സാഹിത്യ അക്കാദമി അംഗം, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക സമിതി ചെയര്‍മാന്‍, വെണ്ണിക്കുളം ഫോര്‍ എച്ച് അക്കാദമി ഭാരവാഹി കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിധ്യവും ആയിരുന്നു അദ്ദേഹം.

ഹൈന്ദവ ക്ഷേത്രങ്ങളിലും സാംസ്‌കാരിക യോഗങ്ങളിലും വേദങ്ങളും, ഉപനിഷത്തുകളും അടിസ്ഥാനമാക്കി നിരവധി പ്രഭാഷണപരമ്പരകള്‍ നടത്തിയിട്ടുണ്ട്‌

Related Articles

Latest Articles