Friday, May 3, 2024
spot_img

ബുർഖിന ഫസോയിൽ ഇസ്ലാമിക ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 170 ആയെന്ന് പ്രോസിക്യൂഷൻ; കൊല്ലപ്പെട്ടത് ഗ്രാമീണർ

ബുർക്കിന ഫാസോയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 170 ആയെന്ന് പ്രോസിക്യൂഷൻ. ഫെബ്രുവരി 25 ന് കോംസിൽഗ, നോഡിൻ, സോറോ എന്നീ ഗ്രാമങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ 170 ഗ്രാമീണർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചെന്ന് ഔഹിഗൗയയുടെ പ്രോസിക്യൂട്ടർ അലി ബെഞ്ചമിൻ കൂലിബാലി പറഞ്ഞു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വസ്തുകൾക്ക് നാശം സംഭവിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചു.

ഫെബ്രുവരി 25 ന് വടക്കൻ ബുർക്കിന ഫാസോയിൽ കുർബാനയ്ക്കിടെ കത്തോലിക്കാ ദേവാലയത്തിനു നേരെയും ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ എസ്സാകനെ ഗ്രാമത്തിലെ കത്തോലിക്കാ സമൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ഈ മേഖലയില്‍ സജീവമായ ജിഹാദി ഗ്രൂപ്പുകള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന ക്രൂരതകളുടെ ഏറ്റവും പുതിയ ആക്രമണങ്ങളാണ് ഇവ. അവയില്‍ ചിലത് ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യം വച്ചുള്ളതാണ്, മറ്റുള്ളവ പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ളവയാണ്.

Related Articles

Latest Articles