Sunday, September 27, 2026

ലൈംഗിക തൊഴിലാളികളെ മുന്‍ഗണന റേഷന്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേരളം

തിരുവനന്തപുരം: ലൈംഗിക തൊഴിലാളികളെ മുന്‍ഗണന റേഷന്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേരളം. ഇത് സംബന്ധിച്ച്‌ സംസ്ഥാനം സുപ്രിംകോടതിയെ നിലപാടറിയിച്ചു. നാഗേശ്വര റാവു, ബിആര്‍ ഗവായി, ബിവി നഗര്‍ത്തന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ലൈംഗിക തൊഴിലാളികളുടെ ജീവിതം കൊവിഡ് പ്രതിസന്ധി മൂലം ദുസഹമായിയെന്ന് കേരളം സുപ്രിംകോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ നിങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളില്‍

2011 ല്‍ തന്നെ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അത് നടപ്പായില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ സത്യവാങ്ങ്മൂലം.

Related Articles

Latest Articles