Friday, October 16, 2026

‘ഉപ്പിനങ്ങാടി സ്‌റ്റേഷന്‍ ആക്രമിച്ച മതതീവ്രവാദികള്‍ ആരാധനാലയത്തിനുള്ളിൽ; വേണ്ടിവന്നാൽ പള്ളികള്‍ക്കുള്ളില്‍ കയറി അറസ്റ്റ് ചെയ്യും!!! മതനേതാക്കള്‍ക്ക് പോലീസിന്റെ അന്ത്യശാസനം

ബെംഗളൂരു: ഉപ്പിനങ്ങാടി സ്‌റ്റേഷന്‍ ആക്രമിച്ച മതതീവ്രവാദികള്‍ (SDPI Police Station Attack) പള്ളികള്‍ക്കുള്ളിലെന്ന് റിപ്പോർട്ട്. സ്‌റ്റേഷന്‍ ആക്രമിച്ച മതതീവ്രാദികള്‍ ബെംഗളൂരു ജില്ലവിട്ട് പുറത്തുപോയിട്ടില്ലെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കി. ഇവരെ ഉടനെ പിടികൂടുംമെന്നും, അക്രമികളില്‍ ചിലര്‍ പള്ളിയില്‍ ഒളിച്ചിരിക്കുകയാണെന്നും ഇവര്‍ വീണ്ടും പൊതുമുതല്‍ നശിപ്പിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പോപ്പുലർഫ്രണ്ട് നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. വധശ്രമക്കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ നിരവധി മാരകായുധങ്ങളും ഈ മതതീവ്രവാദികൾ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതായും പോലീസ് പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. അക്രമികളെ സംരക്ഷിക്കരുതെന്ന് മതഅധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൃത്യമായ വിവരം ലഭിച്ചാല്‍ പള്ളികള്‍ക്കുള്ളില്‍ കയറി പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി. പിഎഫ്‌ഐ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡയിലെ പുത്തൂര്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ മൂന്ന് ദിവസത്തേക്ക് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കലാപക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്ന് പിഎഫ്‌ഐഎസ്ഡിപിഐ പ്രവര്‍ത്തകരെ ഉപ്പിനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാരകായുധങ്ങളുമായി പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധക്കാര്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ വനിതാ പിഎസ്‌ഐയും മറ്റ് ജീവനക്കാരും തടയാന്‍ ശ്രമിച്ചെങ്കിലും പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നുവെന്ന് മനസ്സിലാക്കിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചച്ചെങ്കിലും ആംബുലന്‍സില്‍ കൊണ്ടുപോയ മൂര്‍ച്ചയേറിയ ആയുധങ്ങളും സോഡ കുപ്പികളും ഉപയോഗിച്ച് ജനക്കൂട്ടം പോലീസുകാരെ ആക്രമിച്ചു.

സംഭവത്തില്‍ ഒന്‍പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. തീവ്രവാദശക്തികളെ അടിച്ചമര്‍ത്തണമെന്ന് കര്‍ണാടക ഡിജിപി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വധശ്രമക്കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ അക്രമം അഴിച്ചുവിടാൻ പോപ്പുലർഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ ഇവർ സമൂഹമാധ്യമങ്ങൾ ആയുധമാക്കുന്നത്. ഇസ്ലാമയതിനാൽ പോലീസ് പോപ്പുലർഫ്രണ്ട് നേതാക്കളെ മനപ്പൂർവ്വം വേട്ടയാടപ്പെടുകയാണെന്നും, ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള സന്ദേശങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇക്കാര്യം നിയമസഭയിൽ കോൺഗ്രസ് എംഎൽഎ യുടി ഖാദർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടുള്ള പ്രതികരണം എന്ന നിലയിൽ കൂടിയാണ് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.

Related Articles

Latest Articles