Saturday, May 18, 2024
spot_img

ഗവർണർക്കെതിരായ പ്രതിഷേധം; പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി. തീക്കളിയെന്ന് മുരളീധരന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇത് തീക്കളിയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ വരുത്താനുളള സമീപനമാണ് മുഖ്യമന്ത്രിയുടെത്. അതിന്റെ ഭാഗമായാണ് ഗവര്‍ണറുടെ യാത്രവേളയില്‍ വാഹനത്തിന് തടസം സൃഷ്ടിച്ച് ഒരുകൂട്ടം ഗുണ്ടകളെ ഇറക്കിവിട്ട് ഭീഷണിപ്പെടുത്തുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജന്‍സിന് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിട്ടും ഗവര്‍ണറുടെ യാത്ര സുഗമമാക്കാന്‍ ആഭ്യന്തരവകുപ്പ് ആവശ്യമായ നിര്‍ദേശം നല്‍കിയില്ല. വിഐപി സെക്യൂരിറ്റി എന്ന നിലയില്‍ ഗവര്‍ണറുടെ റൂട്ട് മാറ്റം ഉള്‍പ്പടെ ആവശ്യമായതൊന്നും ഉണ്ടായില്ല. പിണറായി വിജയന്റെ പഴയ കണ്ണൂര്‍ ശൈലി ഗവര്‍ണര്‍ക്കെതിരെ പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്. ആ ശ്രമത്തിലൂടെ ഗവര്‍ണറെ വരുതിക്ക് നിര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതെന്നങ്കില്‍ അദ്ദേഹത്തിന് തെറ്റിയെന്നും മുരളീധരന്‍ പറഞ്ഞു.

ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍ കാസര്‍കോട്ട് പറഞ്ഞു.ഗവര്‍ണറുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികരണം ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചിരിയിലൊതുകായാണ് ഉണ്ടായത്

Related Articles

Latest Articles