Saturday, September 19, 2026

വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി എൻഡിഎ സർക്കാർ ! ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലിനും അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിനും പിന്നാലെ ഏകീകൃത സിവിൽ കോഡും ! ഉത്തരാഖണ്ഡിൽ ബിൽ പാസാക്കുന്നതിനായി അടുത്തമാസം അഞ്ചിന് നിയമസഭ ചേരുന്നു; ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും ബിൽ പാസായാക്കിയേക്കും !

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ച ചെയ്ത് പാസാക്കാൻ അടുത്തമാസം അഞ്ചിന് നിയമസഭ ചേരും. അടുത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അയോദ്ധ്യ ശ്രീരാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, തുടങ്ങിയവയ്‌ക്കൊപ്പം കേന്ദ്രസർക്കാരിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകും ഏകീകൃത സിവിൽ കോഡ്. ലിംഗസമത്വം, സ്വത്തിൽ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവിൽ കോഡിലൂടെ നടപ്പാക്കപ്പെടും. ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുന്നത് നിയമ കമ്മീഷന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിരുന്നു. നിയമ കമ്മീഷൻ അന്തിമ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്.

ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയ ആദ്യ സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. കരട് തയ്യാറാക്കാൻ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ശുപാർശകൾ കഴിഞ്ഞ മാസം 22-ന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ധാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശുപാർശകൾ അംഗീകരിച്ചത്. നിലവിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷയായ വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതിയുടെ അദ്ധ്യക്ഷ. വിരമിച്ച ദില്ലി ഹൈക്കോടതി ജഡ്ജി പ്രമോദ് കോഹ്ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശത്രുഘ്നൻ സിങ്, ഡൂൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സുരേഖ ദങ്വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

Related Articles

Latest Articles