Sunday, May 5, 2024
spot_img

പ്രോട്ടോക്കോള്‍ ലംഘനം; വിശദീകരണമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കസ്റ്റംസ് നോട്ടീസയക്കും

കൊച്ചി: കൊച്ചി: യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് അനധികൃതമായി മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തസംഭവത്തില്‍ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണമാവശ്യപ്പെട്ട് കസ്റ്റംസ് ഉടന്‍ നോട്ടീസയക്കും. ഈന്തപ്പഴക്കടത്തില്‍ കസ്റ്റംസ് പ്രത്യേകസംഘത്തിന്‍റെ അന്വേഷണവും അരംഭിച്ചിട്ടുണ്ട്. നയതന്ത്രചാനല്‍ ഉപയോഗപ്പെടുത്തിയ രണ്ടുസംഭവത്തിലും ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയതില്‍ മന്ത്രി കെ.ടി. ജലീലിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്രസ്ഥാപനം പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി ഉള്‍പ്പടെയുള്ള സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധികളുടെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ .

അതേസമയം നയതന്ത്രചാനല്‍ വഴി ബാഗേജുകള്‍ എത്തിക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റ് മൂന്നുവര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും അപേക്ഷ നല്‍കിയില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റ് കൂടി ഉള്‍പ്പെട്ട സംഭവമായതിനാല്‍ കേസെടുക്കുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രാനുമതിയും ലഭിച്ചു.

Related Articles

Latest Articles