Sunday, May 19, 2024
spot_img

ലോക ഹൃദയദിനാഘോഷങ്ങളിൽ പങ്കാളിയായി തിരുവനന്തപുരം പിആർഎസ് ആശുപത്രി; “പിആർഎസ് ഹൃദയം” എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ; പദ്ധതിയുടെ ഉദ്‌ഘാടനം പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ശ്രീ വിശാഖ് സുബ്രഹ്മണ്യം നിർവ്വഹിക്കും

തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് 2022 സെപ്‌റ്റംബർ 29 ന് “പിആർഎസ് ഹൃദയം” എന്നപേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ തിരുവനന്തപുരം പിആർഎസ് ആശുപത്രി. ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നത് ആരോഗ്യകരമായ ഹൃദയത്തിന്റെയും ജീവിതത്തിന്റെയും പ്രധാന ഘടകമാണെന്ന് സ്വയം ഓർമ്മിപ്പിക്കാനുള്ള അവസരം കൂടിയാണിത്.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ (സിഎസ്ആർ) ഭാഗമായി പിആർഎസ് ഹോസ്പിറ്റൽ “പിആർഎസ് ഹൃദയം” 2022 നാളെ രാവിലെ 10 മണിക്ക് ആശുപത്രി വളപ്പിലെ പി.രത്‌നസ്വാമി ഓഡിറ്റോറിയത്തിൽ ആരംഭിക്കും. “ഹൃദയം” സിനിമയുടെ നിർമ്മാതാവ് ശ്രീ വിശാഖ് സുബ്രഹ്മണ്യം ചടങ്ങ് ഉദ്ഘാടനം ചെയ്യും.

കാർഡിയോളജി ഡിപ്പാർട്ട്‌മെന്റ് എച്ച്ഒഡി ഡോ. ടിനി നായരുടെ നേതൃത്വത്തിലാണ് “പിആർഎസ് ഹൃദയം” എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമാവുക. പ്രതിരോധം, ഹൃദയ പരിചരണം, തുടർ ചികിത്സ, സമൂഹത്തിനു ചികിത്സാ സൗകര്യം ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് “പിആർഎസ് ഹൃദയം” എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles