Tuesday, April 30, 2024
spot_img

പിഎസ് 2വിലെ വീര രാജ വീര എന്ന ഗാനം കോപ്പിയടി;എ ആർ റഹ്‌മാനെതിരെ ഗായകൻ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ

മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചലച്ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 മികച്ച രീതിയിൽ മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിനുനേരെ കോപ്പിയടി ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിർവഹിച്ച വീര രാജ വീര എന്ന ഗാനത്തിന് എതിരെയാണ് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ കോപ്പിയടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത് തന്റെ അച്ഛനും അമ്മാവനും ചേര്‍ന്ന് പാടിയ ശിവസ്തുതിയുടെ അതേ താണ്ഡവ ശൈലിയില്‍ ആണെന്നാണ് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ ആരോപിച്ചിരിക്കുന്നത്. പിഎസ് 2 വിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ വക്കീല്‍ നോട്ടീസും
അയച്ചിട്ടുണ്ട്. മദ്രാസ് ടാക്കീസും എ.ആര്‍ റഹ്‌മാനും അനുവാദം ചോദിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നു, വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് വലിയ പ്രശ്‌നമാണെന്നു ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles