Sunday, May 19, 2024
spot_img

പിഎസ്എൽ :
മത്സരത്തിലെ ആവേശം മുറുകുന്നതിനിടെ ക്യാമറകൾ ബാറ്ററികളും കേബിളുകളും,
മത്സരിച്ച് കവർന്ന് മോഷ്ടാക്കൾ!!

ലാഹോർ : രാജ്യത്തിനും നടത്തിപ്പുകാർക്കും വൻ നാണക്കേട് നൽകിക്കൊണ്ട് പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്ന ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലെ എട്ട് സുരക്ഷാ ക്യാമറകൾ മോഷ്ടാക്കൾ കവർന്നെടുത്തു. ക്യാമറകൾക്കൊപ്പം ജനറേറ്ററിലെ ബാറ്ററികളും ഫൈബർ കേബിളുകളും മോഷണം പോയിട്ടുണ്ട് . ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണു സംഭവിച്ചതെന്ന് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു . സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പാകിസ്ഥാൻ സൂപ്പർ ലീഗ് നടക്കുന്നതിനാൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ചതാണ് മോഷണം പോയ ക്യാമറകള്‍. ഞായറാഴ്ച ലാഹോർ‌ ക്വാലാൻഡേഴ്സും പെഷവാർ‌ സൽമിയും തമ്മിലുള്ള പിഎസ്എൽ മത്സരം നടന്നത് ഈ സ്റ്റേഡിയത്തിലായിരുന്നു.

കറാച്ചിയിലും മുൾട്ടാനിലുമായാണ് പാകിസ്ഥാൻ സൂപ്പർ ലീഗിലെ മറ്റു മത്സരങ്ങൾ നടത്തുന്നത്. ലീഗ് ഘട്ടത്തിലെ നാലു മത്സരങ്ങളും പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളും കൂടി ഈ സ്റ്റേഡിയത്തിൽ നടക്കേണ്ടതുണ്ട്.

Related Articles

Latest Articles