Monday, May 6, 2024
spot_img

കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ ; മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചു, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : വെട്ടുതുറ കോൺവെന്റിൽ കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശി അന്നപൂരണിയാണ് തൂങ്ങി മരിച്ചത്. കോൺവെന്റിലെ കിടപ്പ് മുറിയിലാണ് യുവതിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ പ്രാർത്ഥനയ്ക്ക് വരാതിരുന്നതിനാലാണ് കൂടെയുള്ളർ മുറിയിൽ പോയി നോക്കിയതും യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതും. യുവതിയുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles