ദില്ലി: ദില്ലി ജന്തര്‍ മന്ദറില്‍ 11 ദിവസമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ. ഇന്ന് രാവിലെയാണ് പി.ടി ഉഷ ഗുസ്തി താരങ്ങളെ സന്ദർശിക്കാനെത്തിയത്.
ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും നീതി ലഭ്യമാക്കുമെന്നും പി.ടി ഉഷ അറിയിച്ചുവെന്ന് ഗുസ്തി താരം ബജ്‌റങ് പുനിയ പറഞ്ഞു. എന്നാല്‍ ബ്രിജ്ഭൂഷണെ ജയിലിലടയ്ക്കും വരെ ഇവിടെ തുടരുമെന്ന് ബജ്‌റങ് പുനിയ വ്യക്തമാക്കി.
അതേസമയം, സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉഷ മുൻപ് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നായിരുന്നു പി.ടി ഉഷയുടെ വിവാദ പരാമർശം. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പി.ടി ഉഷ പറഞ്ഞിരുന്നു.

