Sunday, May 19, 2024
spot_img

2021 ലെ പൊതു അവധി ദിനങ്ങൾ അറിയാം

തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 26 പൊതു അവധിയും 3 നിയന്ത്രിത അവധിയുമുണ്ട്. ഇതിൽ നാല് അവധി ഞായറാഴ്ചയാണ്. അടുത്ത വർഷം ഒക്ടോബർ 24നും 25നുമായി രണ്ട് ദിവസം മഹാനവമി വരുന്നുണ്ടെങ്കിലും 25നു ഞായറാഴ്ചയായതിനാൽ 24നു മാത്രമാണ് അവധിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം 18 അവധി ദിനങ്ങളാണുള്ളത്. 2021 ലെ പൊതു അവധി ദിനങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

ജനുവരി 2- മന്നം ജയന്തി (ശനി), 26- റിപ്പബ്ലിക് ദിനം (ചൊവ്വ)

മാർച്ച് 11- ശിവരാത്രി (വ്യാഴം)

ഏപ്രിൽ 1 – പെസഹ വ്യാഴം,രണ്ട്- ദുഃഖവെള്ളി,14- വിഷു (ബുധൻ)

മേയ് 1- മേയ് ദിനം (ശനി),13- ചെറിയ പെരുന്നാൾ (വ്യാഴം)

ജൂലായ് 20- ബലിപെരുന്നാൾ (ചൊവ്വ),

ആഗസ്റ്റ് 19- മുഹറം (വ്യാഴം), 20- ഒന്നാം ഓണം (വെള്ളി), 21- തിരുവോണം (ശനി), 23- ശ്രീനാരായണ ഗുരു ജയന്തി (തിങ്കൾ), 28- അയ്യങ്കാളി ജയന്തി (ശനി), 30- ശ്രീകൃഷ്ണ ജയന്തി (തിങ്കൾ)

സെപ്തംബർ 21- ശ്രീനാരായണ ഗുരു സമാധി (ചൊവ്വ)

ഒക്ടോബർ 2- ഗാന്ധി ജയന്തി (ശനി), 14- മഹാനവമി (വ്യാഴം), 15- വിജയദശമി (വെള്ളി), 19- നബിദിനം (ചൊവ്വ)

നവംബർ 4- ദീപാവലി (വ്യാഴം)

ഡിസംബർ 25- ക്രിസ്മസ് (ശനി)

ഞായറാഴ്ച പൊതു അവധി ദിനങ്ങൾ: ഏപ്രിൽ 4- ഈസ്റ്റർ, ആഗസ്റ്റ് 8- കർക്കടക വാവ്, ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 22- മൂന്നാം ഓണം.

Related Articles

Latest Articles