Sunday, May 19, 2024
spot_img

പ്രതിരോധവും ഒപ്പം ആഡംബരവും;ഇതാ 2.89 ലക്ഷത്തിന്റെ സ്വർണ്ണ മാസ്ക്

പൂനെ : കോവിഡ് പ്രതിരോധത്തിന് മാസ്ക് വേണമെന്നായതോടെ ആഡംബരം ഒട്ടും കുറയ്‌ക്കേണ്ടെന്ന നിലപാടിലാണ് പൂനെ ചിൻവാദ് സ്വദേശി ശങ്കർ കുരാഡെ . അതുകൊണ്ടു തന്നെ 2.89 ലക്ഷം രൂപ വില വരുന്ന ശുദ്ധമായ സ്വർണത്തിൽ നിർമ്മിച്ച മാസ്ക് ഉണ്ടാക്കിയിരിക്കുകയാണ് കക്ഷി. ​സൂഷ്​മമായ സുഷിരങ്ങളുള്ള നേർത്ത മാസ്​കാണ്​ സ്വർത്തിൽ നിർമിച്ചിരിക്കുന്നത്​. അതേസമയം, ഈ മാസ്ക് വെച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാകുമോ എന്ന കാര്യത്തില്‍ മാത്രം ശങ്കറിന് ഉറപ്പില്ല.

അതേസമയം, സ്വർണമാസ്​ക്​ ഉപയോഗിക്കുന്ന ശങ്കറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്.നിരവധി പേരാണ് ഇയാള്‍ക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്

Related Articles

Latest Articles