ബെംഗളുരു: അന്തരിച്ച കന്നടാ നടൻ പുനീത് കുമാറിന്റെ മരണത്തിൽ മനംനൊന്ത് ഒരു ആരാധകനും കൂടി ജീവനൊടുക്കി. ബെന്നാര്‍ഘട്ടെ സ്വദേശിയായ കൈത്തറിത്തൊഴിലാളി രാജേന്ദ്ര (40) യാണ് മരിച്ചത്. തുടര്‍ന്ന് ഇയാളുടെ കണ്ണുകള്‍ ദാനം ചെയ്തു. പുനീതിന്റെ മരണവാര്‍ത്ത തുടര്‍ച്ചയായി ടി വിയിലൂടെ കണ്ട് ദുഃഖം താങ്ങാനാകാതെയാണ് രാജേന്ദ്ര ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ഇതോടെ പുനീതിന്റെ മരണത്തില്‍ മനംനൊന്തു മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേര്‍ ജീവനൊടുക്കുകയും മൂന്ന് പേര്‍ കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു. അതേസമയം പുനീതിന്റെ രണ്ട് കോർണിയയിലെയും വിവിധ പാളികൾ കാഴ്ചതകരാർ സംഭവിച്ച നാല് രോഗികളിൽ വച്ചുപിടിപ്പിച്ചു. നാരായണ നേത്രാലയ ആശുപത്രിയിൽ കോർണിയ ആൻഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നാരായണ നേത്രാലയയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഡോ.രാജ്കുമാർ നേത്രബാങ്കുകൾ മുഖേനയാണ് കണ്ണുകൾ ദാനം ചെയ്തത്.

