Saturday, May 18, 2024
spot_img

പൂരങ്ങളുടെ പൂരം; നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് സാക്ഷിയാകാൻ പതിനായിരങ്ങൾ. ചെറുപൂരങ്ങളുടെ വരവ് തുടങ്ങി. ആവേശം കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തി.
നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തിയത്. ആയിരങ്ങളാണ് നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി വരുന്ന ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ കാത്തുനിന്നത്.

വാദ്യഘോഷം തീർക്കുന്ന മഠത്തിൽവരവ് പഞ്ചവാദ്യം രാവിലെ പതിനൊന്നരയോടെ തുടങ്ങും. ഉച്ചയ്ക്ക് 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.

Related Articles

Latest Articles