Monday, September 21, 2026

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം; നാമജപ യജ്ഞത്തിന് ഭദ്രദീപം തെളിയിച്ച് ആർ. മധു

തിരുവാറന്മുള: ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ മെയ്‌ 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഭാഗമായി ക്ഷേത്ര സന്നിധിയിൽ രാവിലെ മുതൽ
സമ്പൂർണ്ണ നാരായണീയം പാരായണം. നാമജപ യജ്ഞത്തിന് ഭദ്രദീപം തെളിയിച്ചത് ആറന്മുള സന്ധ്യ ഫ്ളെയിംസിന്റെ പ്രൊപ്രൈറ്റർ ആർ. മധു ആണ്.

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രസമിതിയുടെ നേതൃത്വത്തിലാണ് സത്രം നടക്കുന്നത്. സത്രത്തിന് മുന്നോടിയായി ഏപ്രിൽ 21 ന് ആരംഭിച്ച വൈശാഖ മാസാചരണം മെയ് 19 ന് അവസാനിക്കും.

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയ കാഴ്ചകൾ ഭക്തജനങ്ങൾക്ക് തത്വമയി നെറ്റ് വർക്കിലൂടെ വീക്ഷിക്കാം.

http://bit.ly/3Gnvbys

Related Articles

Latest Articles