Monday, June 17, 2024
spot_img

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇനി പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമി. ധാമിയെ തിരഞ്ഞെടുത്തത് ബി.ജെ.പി നിയമസഭാ കക്ഷിയോഗമാണ്. സംസ്ഥാനത്തെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. കാട്ടിമ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ്. തിരഥ് സിങ് റാവത്തിനു പിൻഗാമിയായിയാണ് ധാമി ചുമതലയേൽക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത യോഗത്തിൽ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ കേന്ദ്ര നിരീക്ഷകനായി പങ്കെടുത്തു

നിലവിൽ ലോക്സഭ എം പിയായ തിരത് സിങ് റാവത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഉപതിരഞ്ഞെടുപ്പ് ആവശ്യമാണ്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തിയത് കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണമായതെന്ന ആരോപണം ശക്തമായിരിക്കെ ഉപതിരഞ്ഞെടുപ്പ് നടത്താൻ സാധ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles