Saturday, January 10, 2026

വ്യാജ വാര്‍ത്തകള്‍ അവസാനിപ്പിക്കൂ; മുറിയില്‍ നിന്ന് ഇറങ്ങിയിട്ട് നാളുകളായി, മനോവേദനയോടെ വലിയശാലയുടെ മകള്‍

നടന്‍ രമേശ് വലിയശാലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളോട് ശക്തമായി പ്രതികരിച്ച് മകള്‍ എംഎസ് ശ്രുതി. അച്ഛന്റെ മരണത്തിന് ശേഷം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. കള്ളങ്ങള്‍ പ്രചരിപ്പിച്ചിട്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്. ആവശ്യമുള്ളതെല്ലാം എടുത്തുകൊള്ളൂ.വ്യാജവാര്‍ത്തകള്‍ അവസാനിപ്പിക്കണം.ഞങ്ങള്‍ക്ക് നീതിവേണമെന്നും ശ്രുതി പറയുന്നു.വ്യാജ വാര്‍ത്തകള്‍ക്ക് പിറകില്‍ അച്ഛനായ രമേശ് വലിയശാലയുടെ ആദ്യഭാര്യയുടെ ബന്ധുക്കളാണെന്നാണ് ശ്രുതി ആരോപിക്കുന്നത്.കുറിപ്പ് താഴെ..

”എന്റെ പേര് ശ്രുതി എം.എസ്. ഞാന്‍ വലിയശാല രമേശിന്റെ മകളാണ്. അച്ഛന്‍ മരിക്കുന്നതിന്റെ തലേന്ന് രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഷെയര്‍ ചെയ്യുന്നത്. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍സെന്‍സ് ഉള്ള ആളുകള്‍ ആണേല്‍ ചിന്തിക്കൂ..ദയവായി.

അച്ഛന്റെ മൃതശരീരം കൊണ്ടുവന്നുപോലുമില്ല.അതിന് മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കള്‍ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കള്‍ ഓരോ വ്യാജവാര്‍ത്ത ഇറക്കുകയാണ്.ഇവര്‍ ആരും അച്ഛന്റെ ബന്ധുക്കള്‍ അല്ല,അച്ഛന്റെ ബന്ധുക്കള്‍ കൊച്ചിയിലാണ് താമസം.അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവര്‍ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല.അപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഗോകുല്‍ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്ന്.

നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്‌ക്കോളൂ.മൃതശരീരം വരുന്നതിന് മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. എന്തേലും ഉണ്ടേല്‍ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്.ഒന്നും അറിയാന്‍ താല്‍പര്യമില്ലാത്ത ആളുകള്‍ ചോദിക്കില്ല. അവര്‍ക്ക് ഇപ്പോള്‍ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താല്‍പര്യം. എനിക്ക് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങള്‍ ഒരു റൂമില്‍ ആണ്. പുറംലോകം കണ്ടിട്ട് കുറച്ചുനാളായി. ഞങ്ങള്‍ക്ക് നീതിവേണം. വ്യാജവാര്‍ത്ത ഉണ്ടാക്കുന്നത് നിര്‍ത്തൂ,കള്ളങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്.നിങ്ങള്‍ക്കും ഭാര്യയും മക്കളും ഉള്ളതല്ലേ.”

Related Articles

Latest Articles