Saturday, May 11, 2024
spot_img

ധർമ്മയുദ്ധത്തിൽ ചടുലതയോടെ രംഗത്തിറങ്ങിയ തത്വമയിക്ക് അഭിനന്ദനപ്രവാഹം; പൊതുജനങ്ങൾക്കായി ‘പുഴ മുതൽ പുഴ വരെ’ യുടെ പ്രത്യേക പ്രദർശനം ഒരുക്കാനുള്ള തീരുമാനത്തിന് വൻ പ്രതികരണം; സമൂഹമദ്ധ്യമങ്ങളിൽ അഭിനന്ദനം അറിയിച്ച് പ്രഗത്ഭർ

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ തമസ്ക്കരിക്കപ്പെട്ട വസ്തുതകൾ പ്രമേയമാക്കിയ രാമസിംഹൻ സംവിധാനം ചെയ്ത ചിത്രമായ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കാനുള്ള തത്വമയിയുടെ തീരുമാനത്തിന് വൻ പ്രതികരണം. വിശിഷ്ടാതിഥികൾക്കും പൊതുജനങ്ങൾക്കുമായി നടത്തുന്ന ഷോയുടെ റിസർവേഷൻ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൂർത്തിയാകാറായി. പ്രത്യേക പ്രദർശനത്തിന്റെ പോസ്റ്റർ പ്രകാശനം ഇന്നലെ മുൻ പോലീസ് മേധാവി ടി പി സെൻകുമാർ നിർവഹിച്ചിരുന്നു. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ രാമസിംഹൻ തത്വമയിയെ അഭിനന്ദിച്ച് ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ചെയ്തിരുന്നു.”എങ്ങിനെയാണ് ധർമ്മയുദ്ധത്തിൽ പങ്കാളികളാവേണ്ടത് എന്ന് തത്വമയിക്കറിയാം… നന്ദി,1921 പുഴമുതൽ പുഴവരേയ്ക്ക് തത്വമയി നൽകിയ പിന്തുണയ്ക്ക് ഹൃദയം തൊട്ട് നന്ദി” എന്ന് രാമസിംഹൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും പ്രജ്ഞാ പ്രവാഹ്‌ ദേശീയ സംയോജകനുമായ ജെ നന്ദകുമാറും അഭിനന്ദനങ്ങൾ അറിയിച്ചു. “മാദ്ധ്യമ ധർമ്മം രാഷ്ട്രവൈഭവത്തിന്; ഹിന്ദു വംശഹത്യയുടെ ചരിത്ര വസ്തുതകൾ പുറത്തുകൊണ്ടുവന്ന ‘1921 പുഴ മുതൽ പുഴ വരെ’ യെന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനമൊരുക്കി തത്വമയി; പോസ്റ്റർ പ്രകാശനം ചെയ്‌ത്‌ മുൻ പോലീസ് മേധാവി ടി പി സെൻകുമാർ. തത്വമയിക്ക് അഭിനന്ദനങ്ങൾ” എന്നാണ് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.

ചരിത്ര സത്യങ്ങൾ വളച്ചൊടിക്കുന്ന കാലത്ത് വസ്തുതകൾ പുറത്തുകൊണ്ടുവരാനുള്ള രാമസിംഹന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും. ചിത്രം ജനങ്ങളിലേക്കെത്തിക്കാൻ മുന്നോട്ടുവന്ന തത്വമയ്ക്ക് ഹാറ്റ്സ് ഓഫ് എന്നും ചിത്രത്തിലെ അഭിനേതാവ് ദിനേശ് പണിക്കറും അഭിപ്രായപ്പെട്ടു. മാർച്ച് 12 വൈകുന്നേരം 06:00 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലക്‌സിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരടക്കം വിശിഷ്ട വ്യക്തികൾ പ്രദർശനത്തിനെത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പൊതുജനങ്ങൾക്കും പ്രദർശനത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷനായി 8086868986 എന്ന നമ്പറിൽ സംഘാടക സമിതിയുമായി ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles