ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് പി വി സിന്ധു മാത്രം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം. 5.5 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 38 കോടി രൂപ) കഴിഞ്ഞ വര്‍ഷം സിന്ധുവിന് ലഭിച്ച പ്രതിഫലം.
2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലയളവാണ് ഫോബ്‌സ് പരിഗണിച്ചത്. അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്ല്യംസാണ് പട്ടികയില്‍ ഒന്നാമത്. 200 കോടിയില്‍ പരം രൂപയാണ് സെറീന വില്യംസിന് കഴിഞ്ഞ വര്‍ഷം ലഭിച്ച പ്രതിഫലം. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ സിന്ധു ഏഴാമതായിരുന്നു.
ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക രണ്ടാം സ്ഥാനത്താണ്. 170 കോടിയിലധികം രൂപയാണ് ഒസാക്കയുടെ സമ്പാദ്യം. പ്രൈസ് മണി, ശമ്പളം, ബോണസ് തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഫോബ്‌സ് ഓരോ വര്‍ഷത്തെയും പ്രതിഫലപ്പട്ടിക തയ്യാറാക്കുന്നത്.

