മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് ഖത്തർ വധശിക്ഷ വിധിച്ച വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യയുടെ 8 മുൻ നാവിക സേനാ ഉന്നത ഉദ്യോഗസ്ഥർക്കു ആണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ വിശദീകരിച്ച് നയതന്ത്ര നീക്കം ശക്തമാക്കുമ്പോഴും ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്യുന്നത്. ഇവർ അൽദഹ്‌റ എന്ന പേരുള്ള കമ്പനിയിലേക്കാണ് ജോലിചെയ്യാൻ പോയത്. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്‌റ. ഈ കമ്പനിയിലേക്ക് പോയവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. തടവിലായ ഉദ്യോഗസ്ഥർക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കാത്ത ഗൾഫ് രാജ്യമാണ് ഖത്തർ. ഹമാസിന് വേരുകളുള്ള രാജ്യം. ഹമാസിന്റേത് തീവ്രവാദ ആക്രമണമെന്ന് പ്രതികരിച്ച പ്രധാന ലോക നേതാക്കളിൽ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്. ഇത് ഇസ്രയേലിന് കരുത്താകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണോ ഖത്തർ നടത്തുന്നതെന്ന ആശങ്കയും ഇപ്പോൾ ഉയരുന്നുണ്ട്. കൂടാതെ, ഖത്തർ അവർക്കെതിരായ കുറ്റങ്ങൾ എന്തെന്ന് പുറത്ത് വിടുന്നില്ല എന്നതിലും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരെയാണ് തടവിലാക്കിയത്. അന്ന് തടവിലാക്കപ്പെട്ട ഈ ഉദ്യോഗസ്ഥർക്കെതിരായ കുറ്റങ്ങൾ ഖത്തർ സർക്കാർ നീക്കം ചെയ്യതെ വന്നപ്പോൾ, മുൻ നാവികസേനാംഗങ്ങളുടെ മോചനവും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതും ഉറപ്പാക്കാൻ കേന്ദ്രസർക്കർ ഇടപ്പെട്ട് മോചന ശ്രമങ്ങൾ നടത്തിയിരുന്നു. ഇവരെ തിരിക്കെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികൾ ആയിരുന്നു അന്ന് ആരംഭിച്ചത്. അപ്പോഴും അറിയേണ്ടത് എന്താണ് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്കു മേൽ ആരോപിക്കപ്പെട്ട കുറ്റം എന്തെന്നതാണ്. എന്നാൽ ഈ വിവരങ്ങൾ ഒന്നും തന്നെ അന്നും ഖത്തർ പുറത്തു വിട്ടില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപോർട്ടുകൾ ഖത്തറിൽ നിന്നും പുറത്തു വന്നത് ഇങ്ങനെയാണ്… നിലവിൽ ഖത്തറിൽ വിചാരണ നേരിടുന്ന മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾക്കെതിരെ രാജ്യത്തിന്റെ അത്യാധുനിക അന്തർവാഹിനികളിൽ ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
എന്തായാലും കരുതലോടെ മുമ്പോട്ട് പോകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ആവശ്യം വന്നാൽ അന്താരാഷ്ട്ര കോടതിയേയും ഇന്ത്യ സമീപിക്കും. അതേസമയം, ഇവർക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോഗികമായി ഇന്ത്യക്കാരെ അറിയിച്ചിട്ടില്ല. വിചാരണ വളരെ രഹസ്യമായതിനാൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യൻ സർക്കാരും ഖത്തർ സർക്കാരും തമ്മിൽ ചർച്ചകൾ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായുള്ള വാർത്ത പുറത്തുവരുന്നത്. ശിക്ഷയ്ക്ക് വിധേയമായവർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവർക്ക് വധശിക്ഷ നൽകിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം,സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂവെന്നും കൂടുതൽ വിവരങ്ങൾക്കായി ഖത്തറുമായി ബന്ധപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

