Monday, May 6, 2024
spot_img

പ്രശസ്ത സംഗീത സംവിധായകൻ ആർ. സോമശേഖരൻ അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു മരണം.

തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ ‘സൗപര്‍ണിക’യില്‍ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന്‍ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ: ജയമണി. മക്കള്‍: ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍: അഡ്വ. സുധീന്ദ്രന്‍, മീര. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ സഹോദരനാണ്. സംസ്‌കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.

ഇതും ഒരു ജീവിതം എന്ന ചിത്രത്തിലൂടെയാണ് സോമശേഖരന്‍ സിനിമയിലെത്തുന്നത്. ജാതകത്തിലെ “പുളിയിലക്കരയോലും…” എന്ന ഗാനം പ്രശസ്തമാണ്. ആര്‍ദ്രം, വേനല്‍ക്കാലം, ബ്രഹ്മാസ്ത്രം, മിസ്റ്റര്‍ പവനായി 99.99, അയാള്‍, ഈ അഭയതീരം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തുകയാണ്. ‘സംഗീത സംവിധായകനും ഗായകനുമായിരുന്ന സോമൻ ചേട്ടൻ ഇനി നമ്മോടൊപ്പമില്ല’, എന്നാണ് അനുശോചനം രേഖപ്പെടുത്തി ​ഗായകൻ ജി വേണു​ഗോപാൽ കുറിച്ചത്.

Related Articles

Latest Articles