Sunday, December 14, 2025

വംശീയ ആക്രമണം; അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; ഈ വർ‌ഷത്തെ പത്താമത്തെ കേസ്! അനുശോചിച്ച് ഇന്ത്യൻ കോൺ‌സുലേറ്റ്

വാഷിം​ഗ്ടൺ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാർത്ഥിനിയാണ് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ കൊല്ലപ്പെട്ടത്. ഇന്ത്യൻ കോൺസുലേറ്റാണ് മരണ വിവരം പുറത്തുവിട്ടത്.

​ഗാഡെയുടെ കുടുംബവുമായി ബന്ധം തുടരുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്നും കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഈ വർ‌ഷം ഇതുവരെ പത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിൽ മാത്രം കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം കൊൽക്കത്ത സ്വദേശിയും നർത്തകനുമായ അമർനാഥ് ഘോഷ് മിസൗറിയിലെ സെന്റ. ലൂയിസിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥി ബോസ്റ്റൺ‌ സർവകലാശാലയിലും ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles