Tuesday, December 30, 2025

പിണറായി സർക്കാരിനെ പിരിച്ച് വിട്ട് രാഷ്ടപതി ഭരണം എർപ്പെടുത്തണമെന്ന് ബി.രാധാകൃഷ്ണമേനോൻ

ഭാരതത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിൻറെ തലവൻ കള്ള സ്വർണം ഇറക്കുമതി കേസിൽ പ്രതിയാകുന്ന സാഹചര്യമുണ്ടാകുന്നത് .
മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐടി വകുപ്പ് അഴിമതിയുടെ കൂത്തരങ്ങ് ആണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഐടി സെക്രട്ടറിയുമായി ഉള്ള ബന്ധവും,സ്പ്രിംഗ്ലർ പോലെയുള്ള കരാറുകളിൽ ആ സ്ത്രീക്ക് ഉണ്ടായിരുന്ന പ്രത്യേക താത്പര്യവും ഇപ്പോൾ കേരള ജനതയ്ക്ക് മനസ്സിലായിട്ടുണ്ട്. കേവലം ഡേറ്റ കൈമാറ്റത്തിന് സൗകര്യമൊരുക്കി കൊടുത്ത ചെറിയ മീനല്ല വീണ വിജയൻ എന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് തെളിയിക്കുന്നത്.
IT വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസാണിത്. സ്വർണക്കടത്തിൽ ഐടി വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുക എന്ന് പറയുന്നത് വിരോധാഭാസമാണ്. അതുകൊണ്ട് സമഗ്ര അന്വേഷണം ആവശ്യമാണ്.

കള്ളന് കഞ്ഞി വെച്ചവൻ ആയതുകൊണ്ട് പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയില്ല.
മുൻ സർക്കാരിൻറെ കാലത്തെ പോലെ കേവലം സരിത നായർ ഉൾപ്പെട്ട ഒരു മാംസ വ്യാപാരം അല്ല ഇത്. അങ്ങനെയുള്ള കേസ് ആക്കി മാറ്റുവാനുള്ള മുന്നൊരുക്കങ്ങളാണ് കാണുന്നത്.
മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് ഒരു പുതിയ സ്ത്രീയെ കൂടി തെരഞ്ഞെടുത്തിരിക്കുകയാണ് സി.ഐ.ടി.യു മാധ്യമങ്ങൾ. യഥാർത്ഥ പ്രതി പിണറായി വിജയനും അയാളുടെ മകളും മരുമകനും ആണ്.പിണറായിസർക്കാരിനെ കേന്ദ്രം ഡിസ്മിസ് ചെയ്യണം എന്നും ഗവർണർ ഭരണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Latest Articles