Friday, May 24, 2024
spot_img

സംസ്ഥാനത്ത് ഇന്ന് രോഗികൾ 339. സൂപ്പർ സ്പ്രെഡിന് സാധ്യതയേറുന്നു. സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരംസംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. സംസ്ഥാനത്താദ്യമായിട്ടാണ് ഇന്നലെ മുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. 

രോഗമുക്തി നേടിയത് 149 പേരാണ്. രോഗബാധയുടെ തോത് വർധിക്കുന്നു. അതോടൊപ്പം സമ്പർക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരിുടെ എണ്ണവും വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്ന് വന്നവർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 74 പേരെത്തി. സമ്പർക്കത്തിലൂടെ 133 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത ഏഴ് പേരുണ്ട്.

ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്: തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്സൂർ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസർകോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂർ 8. 

ഫലം നെഗറ്റീവായവർ, തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം എട്ട്, ഇടുക്കി എട്ട്, കണ്ണൂർ 16, എറണാകുളം 15, തൃശ്ശൂർ 29, പാലക്കാട് 17, മലപ്പുറം ആറ്, കോഴിക്കോട് ഒന്ന്, വയനാട് മൂന്ന്, കാസർകോട് 13.

നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപിൾ ക്ലസ്റ്റർ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വർധിക്കുന്നു.

Related Articles

Latest Articles