ഹൈന്ദവ വിശ്വാസികളെ കബളിപ്പിക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചതെന്ന് അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ. യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡൻ്റെ മലക്കം മറിച്ചിലിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.

ദേവസ്വം ബോർഡൻ്റെ ചരിത്രത്തിൽ ഒരു കറുത്ത പാടായി ഈ മലക്കം മറിച്ചിൽ അവശേഷിക്കുമെന്നും ഭക്തരെ വഞ്ചിക്കുന്ന സമീപനമായിപ്പോയെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. വിശ്വാസിയായിരുന്നിട്ടും സർക്കാരിനെ ഭയന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് മൗനം പാലിക്കുന്നതെന്നും രാഹുൽ ഈശ്വർ ന്യൂസ്‌മൊസൈകിനോട് പറഞ്ഞു.