Saturday, April 27, 2024
spot_img

രാ​ഹുലും സി​പി​എമ്മും “കൈ”കോർക്കുന്നു; മ​ധു​ര​യി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക്കു​വേ​ണ്ടി വോ​ട്ടു തേടാനൊരുങ്ങി രാ​ഹു​ല്‍ ഗാ​ന്ധി​

ചെ​ന്നൈ: വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ സി​പി​എം പ​ട​യൊ​രു​ക്കം ശ​ക്ത​മാ​ക്കു​മ്പോ​ള്‍ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍ രാ​ഹു​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക്കു​വേ​ണ്ടി ഇ​ന്ന് വോ​ട്ടു തേ​ടും.

ത​മി​ഴ്നാ​ട്ടി​ലെ ഡി​എം​കെ-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ല്‍ സി​പി​എ​മ്മും ഭാ​ഗ​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ധു​ര​യി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി യു. ​വെ​ങ്കി​ടേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കു​ക. വൈ​കു​ന്നേ​രം 5.30നാ​ണ് റാ​ലി.

ത​മി​ഴ്നാ​ട്ടി​ല്‍ ര​ണ്ടു സീ​റ്റി​ലാ​ണ് സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത്. മ​ധു​ര​യും കോ​യ​മ്പ​ത്തൂ​രു​മാ​ണ് ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ള്‍. തി​രു​പ്പൂ​രി​ലും നാ​ഗ​പ​ട്ട​ണ​ത്തും സി​പി​ഐ​യും മ​ത്സ​രി​ക്കു​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍ ആ​കെ 39 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

Related Articles

Latest Articles