ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പിന്നോക്കവിഭാഗക്കാരെ പരീക്ഷിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. ഇനി പാര്‍ട്ടിയെ നയിക്കാന്‍ ഒബിസി, എസ്സി-എസ്ടി വിഭാഗങ്ങളില്‍നിന്ന് ആരെയെങ്കിലും പരിഗണിക്കണമെന്ന് രാഹുല്‍ നേതാക്കളോട് അറിയിച്ചതായാണ് വിവരം. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
അതേസമയം, പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നതില്‍ ഉറച്ചു നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ പലവഴി തേടുകയാണ് കോണ്‍ഗ്രസ്. രാജിയില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്താനും തീരുമാനിച്ചിരിക്കുകയാണ്.
പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ആറുമാസത്തെ സമയം ആവശ്യപ്പെട്ട നേതാക്കളോടു പരമാവധി ഒരു മാസത്തെ സമയം അനുവദിക്കാമെന്നും അതുവരെ ആ പദവിയില്‍ ഇരിക്കാമെന്നും രാഹുല്‍ സമ്മതിച്ചതായാണു സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ വസതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കാന്‍ പോലും രാഹുല്‍ തയ്യാറായിരുന്നില്ല

