Tuesday, May 14, 2024
spot_img

‘മുസ്ലീം ലീഗ് ഉള്ളതുകൊണ്ട് മാത്രമാണ് വയനാട്ടില്‍ രാഹുല്‍ ജയിച്ചത്; രാഷ്‌ട്രീയ മുങ്ങിമരണത്തില്‍ നിന്ന് രാഹുലിനെ കൈപിടിച്ചുയർത്തിയത് മുസ്ലീം ലീഗ്’; അസദുദ്ദീന്‍ ഒവൈസി

ദില്ലി: വയനാട്ടില്‍ രാഹുല്‍ ജയിച്ചത് മുസ്ലീം ലീഗ് ഉള്ളതുകൊണ്ട് മാത്രമാണെന്ന് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഐഎന്‍ഡിഐഎയുടെ ഭാഗമാകുന്നത് ശ്വാസം മുട്ടുന്നതിനു തുല്യമായ അനുഭവമാണെന്ന് ഒവൈസി പറഞ്ഞു. തലസ്ഥാനത്ത് ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ സദസ്സിനെ അഭിസംബോധന ചെയ്യവെയാണ് ഒവൈസിയുടെ പരാമർശം.

‘വയനാട്ടിലെ രാഹുലിന്റെ വിജയത്തിന്റെ കാരണം കേരളത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മുസ്ലീം ലീഗാണ്. എന്തുകൊണ്ടാണ് രാഹുല്‍ അമേഠിയില്‍ തോറ്റിട്ടും വയനാട്ടില്‍ ജയിച്ചത്? വയനാട്ടില്‍ മുസ്ലീം ലീഗ് ഉള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം ജയിച്ചത്. മുസ്ലീം ലീഗാണ് രാഹുലിനെ രാഷ്‌ട്രീയ മുങ്ങിമരണത്തില്‍ നിന്ന് രക്ഷിച്ചത്’ ഒവൈസി പരിഹസിച്ചു.

ഞങ്ങളെ ഐഎന്‍ഡിഐഎ സഖ്യത്തിന്റെ ഭാഗമാക്കിയാല്‍ ഹിന്ദുവോട്ട് കിട്ടില്ലെന്ന് അവര്‍ പറഞ്ഞതായും ഒവൈസി പറഞ്ഞു. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തില്‍ ഈ സഖ്യം പരാജയമാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ നേരിടാന്‍ ഉള്ള ത്രാണി അവര്‍ക്കില്ല. ഞങ്ങള്‍ ഐഎന്‍ഡിഐഎ സഖ്യത്തിലില്ല, ഞങ്ങള്‍ അതൊന്നും കാര്യമാക്കുന്നില്ല. അവിടെ നിന്നാല്‍ പാര്‍ട്ടി ശ്വാസം മുട്ടി മരിക്കും’ എന്നും അസദുദ്ദീന്‍ ഒവൈസി കൂട്ടിച്ചേർത്തു.

Related Articles

Latest Articles