Saturday, January 10, 2026

സുഷമ സ്വരാജിന്‍റെ മരണത്തിൽ അനുശോചിച്ച് കോൺഗ്രസ് : പാർട്ടിക്ക് അതീതമായി സൗഹൃദം സൂക്ഷിച്ച വ്യക്തിയെന്ന് രാഹുൽ ഗാന്ധി

ദില്ലി: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന് ആദരാജ്ഞലി അർപ്പിച്ച് കോൺഗ്രസ്. സുഷമ സ്വരാജിന്‍റെ മരണം ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ദു:ഖം പങ്കിടുന്നുവെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

പാർട്ടിയ്ക്കപ്പുറം സൗഹൃദ ബന്ധങ്ങൾ സൂക്ഷിച്ച വ്യക്തിയാണ് സുഷമ സ്വരാജെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രഗത്ഭയായ പ്രാസംഗികയും അസാധാരണ പാർലമെന്‍റേറിയയും ആയിരുന്നു. അസാധാരണ രാഷ്ട്രീയ നേതാവായിരുന്ന സുഷമാജിയുടെ മരണം ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Related Articles

Latest Articles