Friday, May 17, 2024
spot_img

ശബരിമലയിൽ നിറപുത്തരി പൂജ


ശബരിമല: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിറപുത്തരി പൂജകൾ ആരംഭിച്ചു. തുടർന്ന് ഭക്തർക്ക് ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണവർണ്ണ നെൽക്കതിരുകൾ പ്രസാദമായി വിതരണം ചെയ്തു. പതിവ് പൂജകൾക്കും നെയ്യഭിഷേകത്തിനും ശേഷം ഉച്ചക്ക് 1 മണിക്ക് നട അടയ്ക്കും.വൈകിട്ട് 5ന് നട തുറക്കൽ.

6.30ന് ദീപാരാധന.7 ന് പടിപൂജ.8 മണി മുതൽ പുഷ്പാഭിഷേകം. 9.30 ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി 10 മണിക്ക് പൊന്നമ്പലത്തിൻ ശ്രീകോവിൽ നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ഓഗസ്ത് 16ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും.മാസ പൂജ സമയത്ത് അയ്യപ്പഭക്തരുമായി വരുന്ന സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനം അനുവദിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ തിരക്ക് ഏറിയിട്ടുണ്ട്‌

Related Articles

Latest Articles