മുസ്ലീംലീഗ് പരിപൂര്‍ണ്ണമായും മതേതര പാർട്ടിയാണ് എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വൻ വിവാദമാണ് ഉണ്ടാക്കിയത്. മതേതരമല്ലാത്തതായി ഒന്നും മുസ്ലിംലീഗില്‍ ഇല്ല. മതേതരമല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയ ആള്‍ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ല ഇതായിരുന്നു വാഷിംഗ്ഡണ്ണിലെ നാഷണല്‍ പ്രസ്ക്ലബില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ബി ജെ പിയേയും മുസ്ലീം ലീഗിനെയും താരതമ്യം ചെയ്‌തുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. എന്നാൽ രാഹുൽ ഗാന്ധിക്ക് പലതിലും അറിവില്ല എന്ന കാര്യം രാഹുൽ ഗാന്ധി തന്നെ വിളിച്ചുപറയുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ വിവാദ പ്രസ്താവന. എന്നാൽ രാഹുൽ ഗാന്ധിക്ക് അറിയാതെ ചില കാര്യങ്ങൾ പപ്പുമോനെ പഠിപ്പിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. രാഹുലിന്റെ മുത്തപ്പുപ്പനും ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയുമായ ജവഹർലാൽ നെഹ്‌റു മുസ്ലീം ലീഗിനെ പ്പറ്റി പറഞ്ഞ ചില പ്രസ്താവനകളാണ് ഇപ്പോൾ വീണ്ടും ചർച്ച വിഷയമാകുന്നത്.
പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1958 മെയ് മാസം ആലപ്പുഴയില്‍ പ്രസംഗിക്കവെ മുസ്ലീം ലീഗിനെക്കുറിച്ച് പറഞ്ഞ് ഇപ്രകാരമായിരുന്നു….മുസ്‌ളിം ലീഗ് ലോകത്തിലെ എല്ലാ ദുഷിച്ച വികാരങ്ങളുടേയും സമാഹാരമാണ്. വിഭജന കാലത്തെ ദുഃഖകരവും ദാരുണവുമായ സംഭവങ്ങളല്ലാതെ മുസ്ലീം ലീഗ് മറ്റെന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് നിശ്ചയമില്ല. കേരളത്തിലൊഴികെ ഇന്ത്യയിലെവിടെയും മുസ്ലീം ലീഗ് പതാകകള്‍ കാണുന്നില്ല. പലസംഘട്ടനങ്ങളുടേയും ദുഷിച്ച വികാരങ്ങളുടേയും ഒരു കൂട്ടമാണ് മുസ്ലീം ലീഗ് എന്നാണ് ജവഹർ ലാൽ നെഹ്‌റു പറഞ്ഞത്.
എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കയില്‍ പ്രസംഗിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞത് മുസ്ലിം ലീഗ് തികച്ചും മതേതര പാര്‍ട്ടിയാണെന്നാണ്. മുസ്ലീം ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെക്കുറിച്ച് ചോദ്യം ചോദിച്ചയാള്‍ മുസ്ലീം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നു കരുതുന്നതായും രാഹുല്‍ വ്യക്തമാക്കിയിരുന്നു. മുസ്ലീം ലീഗിനെകുറിച്ച് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക്ന്‍ ശരിക്കും പഠിച്ചിരുന്നോ എന്നതില്‍ സംശയം ഉണ്ടാകാം. പക്ഷേ രാഹുല്‍ സ്വന്തം മുതുമുത്തച്ഛനെ തള്ളിപ്പറയുന്നത് എന്തു പഠനത്തിനു ശേഷമാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. മുഹമ്മദ് ജിന്നയുടെ തീരുമാനപ്രകാരമാണ് മുസ്ലീം ലീഗിന്റെ ഇന്ത്യാ ചാപ്റ്റര്‍ രൂപീകരിച്ചതെന്ന സത്യം രാഹുലും പാര്‍ട്ടിയും ഇനിയും തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയെ വിഭജിച്ച മുഹമ്മദാലി ജിന്നയുടെ പാര്‍ട്ടിയാണ് ലീഗ്. ആ വിഭജനം നടന്നത് മതത്തിന്റെ പേരിലായിരുന്നു. 1948 ഡിസംബറിലെ മുസ്ലീം ലീഗിന്റെ കറാച്ചി സമ്മേളനത്തില്‍, ഇന്ത്യയില്‍ മുസ്‌ളിം ലീഗ് ഘടകം തുടങ്ങാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇസ്ലാമിസ്റ്റായ മുഹമ്മദ് ഇസ്മയിലിനെയാണ് ജിന്ന നിയോഗിച്ചത്. അവരുടെ പിന്‍മുറക്കാരാണ് ലീഗുകാര്‍. ആശയപരമായി ഒരു മാറ്റവും ലീഗുകാരില്‍ ഇതേവരെ ഉണ്ടായിട്ടില്ല. ഈ ഒരു ചരിത്രം പോലുമറിയാതെയാണ് പപ്പുമോൻ ഓരോയിടത്തും പോയിരുന്ന് ഭൂലോക മണ്ടത്തരം വിളമ്പുന്നത്. മുത്തപ്പൂപ്പനെ തള്ളിപ്പറയും മുന്‍പേ രാഹുല്‍ ശരിക്കു പഠിച്ചില്ലങ്കിലും ഓടിച്ചു വായിക്കുകയെങ്കിലും വേണമെന്നാണ് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നത്.

