Friday, May 17, 2024
spot_img

2024ഓടെ സമ്പൂര്‍ണ വൈദ്യുതീകരണത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ: മന്ത്രി പീയുഷ് ഗോയല്‍

ദില്ലി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേ പൂര്‍ണമായി വൈദ്യുതീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. നിലവില്‍ വൈദ്യുതീകരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

2024ഓടെ റെയില്‍വേ വൈദ്യുതീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. റെയില്‍വേ പൂര്‍ണമായും വൈദ്യുതീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-ബ്രസീല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈദ്യുത റെയില്‍വേ ശൃംഖലയായി ഇന്ത്യന്‍ റെയില്‍വേ മാറുമെന്നും 2030ഓടെ റെയില്‍വേ പൂര്‍ണമായും മലിനീകരണ മുക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles