Friday, May 10, 2024
spot_img

ലൈസന്‍സുള്ള റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്ക് വിവിധ തരത്തിലുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യം

ദില്ലി: ലൈസന്‍സുള്ള പോര്‍ട്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ സൗകര്യങ്ങള്‍, സൗജന്യ വിദ്യാഭ്യാസം എന്നിവ ലഭ്യമാണെന്നും റെയില്‍വേ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

റെയില്‍വേയുടെ ജീവനക്കാരല്ലെങ്കിലും യാത്രക്കാരുടെ ലഗേജുകളെടുക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള പോര്‍ട്ടര്‍മാര്‍ക്ക് വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേയുടെ മെഡിക്കല്‍ ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്നത് പ്രകാരം റെയില്‍വേ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. റെയില്‍വേയുടെ തന്നെ ആശുപത്രികള്‍, ഹെല്‍ത്ത് യൂണിറ്റുകള്‍ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക. അതേസമയം റെയില്‍വേയുമായി എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ ഈ ഇളവ് ലഭിക്കുകയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Related Articles

Latest Articles