Wednesday, December 17, 2025

കേരളത്തിലെ തീവണ്ടിയാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങൾക്ക് പച്ചക്കൊടി വീശി റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി; രാമേശ്വരത്തേക്ക് പുതിയ തീവണ്ടി

ദില്ലി : കേരളത്തിലെ തീവണ്ടിയാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങൾക്ക് പച്ചക്കൊടി വീശി റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ തീവണ്ടി അനുവദിക്കണമെന്നും തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്‌സ്പ്രസ്സ് രാമേശ്വരം വരെ നീട്ടാനും ഇന്നലെ സെക്കന്തരബാദില്‍ ചേര്‍ന്ന റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി, റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. ഇതിന് പുറമെ നിലവിലുള്ള യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവിൽ കന്യാകുമാരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിയാല്‍ മാത്രമേ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാമേശ്വരത്തേക്ക് തീവണ്ടി യാത്രക്ക് സൗകര്യമുണ്ടായിരുന്നുള്ളൂ. എല്ലാ ദിവസങ്ങളിലും ട്രെയിൻ സൗകര്യം ഇല്ലാത്തതും പ്രതിസന്ധിയാണ്. വടക്കേ മലബാറില്‍നിന്ന് ബെംഗളൂരുവിലേക്ക് കൂടുതല്‍ തീവണ്ടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. കണ്ണൂര്‍ വരെയുള്ള യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഈ ആവശ്യത്തിനും പരിഹാരമാവും.

Related Articles

Latest Articles