Thursday, May 16, 2024
spot_img

പോലീസുകാർക്ക് നേരെ മു​ള​ക് സ്പ്രേ ​അ​ടി​ച്ച് ക​ട​ന്നു​ക​ളഞ്ഞു; പ്രതി പിടിയിൽ

കി​ളി​മാ​നൂ​ർ: പോലീസുകാർക്ക് നേരെ മു​ള​ക് സ്പ്രേ ​അ​ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കേസിലെ പ്ര​തി അ​റ​സ്റ്റി​ൽ. കാ​രേ​റ്റ് പേ​ടി​കു​ളം സ്വ​ദേ​ശി രാ​ഹു​ൽ രാ​ജ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ൽ 19-ന് ​രാ​ത്രി 8.30 നാ​യി​രു​ന്നു​ സം​ഭ​വം.

ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി​യി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ക​ട​യ്ക്ക​ൽ പോ​ലീ​സി​നെ​യാ​ണ്​ പ്രതി ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച പോ​ലീ​സി​നെ മു​ള​ക് സ്പ്രേ ​അ​ടി​ച്ച​ശേ​ഷം മ​ർ​ദ്ദി​ച്ചു. ശേഷം, അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെടുകയായിരുന്നു.

റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്. പി ​ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻസ്പെ​ക്ട​ർ ബി.​ജ​യ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജി​കൃ​ഷ്ണ, ഷ​ജിം, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​ഹേ​ഷ്, ഷി​ജു, പ്രി​ജി​ത്ത്, സി.​പി.​ഒ കി​ര​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻഡ് ചെ​യ്തു.

Related Articles

Latest Articles